ലോക് സഭാ പ്രതിപക്ഷ നേതാവിനെ അവഹേളിച്ച് യുപിയിലെ ബുദ്ധ നഗറിലെ ഒരു 'പന്നൻ' കലക്ടർ.

ലോക് സഭാ പ്രതിപക്ഷ നേതാവിനെ അവഹേളിച്ച് യുപിയിലെ ബുദ്ധ നഗറിലെ ഒരു 'പന്നൻ' കലക്ടർ.
Sep 15, 2024 01:58 PM | By PointViews Editr


ഡൽഹി: മാന്യതയില്ലാത്ത ചില അലവലാതികൾ രാഷ്ട്രീയത്തിൽ മാത്രമല്ല, കലക്ടർമാരായും ഉണ്ടെന്ന് തെളിയിച്ച് യുപിയിലെ ബുദ്ധ നഗർ ജില്ലാ കലക്ടർ. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ എക്സിൽ പപ്പു എന്ന് വിളിച്ച് ഉത്തർപ്രദേശിലെ ജില്ലാ കലക്ടർ. ഗൗതം ബുദ്ധനഗർ ജില്ലാ കലക്ടറായ മനീഷ് വർമയാണ് വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റിന്റെ എക്സ‌് പോസ്റ്റിന് നൽകിയ മറുപടിയിലാണ് ജില്ലാ കലക്ടറുടെ പപ്പു പരാമർശമുള്ളത്.

'നിങ്ങൾ നിങ്ങളെ കുറിച്ചും നിങ്ങളുടെ പപ്പുവിനെയും കുറിച്ച് മാത്രം ആശങ്കപ്പെട്ടാൽ മതിയെന്നായിരുന്നു' കമൻ്റ്. പോസ്റ്റിൽ ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെയാണ് സൂചിപ്പിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കലക്ടറുടെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ രംഗത്തെത്തി. രൂക്ഷവിമർശനവുമായി സുപ്രിയയും രംഗത്തെത്തി. 'ഇത് നോയിഡയിലെ ജില്ലാ കലക്ടറാണ്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ പരാമർശം നിങ്ങൾ കാണണം. ഭരണാധികാരികളിൽ നിറയെ സംഘികളാണെന്ന് വ്യക്തമാണ്. ഇപ്പോൾ അവർ ഭരണഘടനാ പദവികളിൽ ഇരുന്നു വിദ്വേഷം പരത്തുകയാണ്' അവർ പറഞ്ഞു.

കോൺഗ്രസ് നേതാവ് പവൻ ഖേരയും വിമർശനുവമായി രംഗത്തെത്തി. 'ബിജെപി ഭരണത്തിന് കീഴിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇത്തരം രാഷ്ട്രീയ പരാമർശങ്ങൾ നടത്താൻ ഇപ്പോൾ ഉത്തരവിട്ടിട്ടുണ്ടോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഇതോടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി മജിസ്ട്രേറ്റ് രംഗത്തെത്തി. സാമൂഹ്യവിരുദ്ധർ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്‌തതെന്ന് കാണിച്ച് ജില്ലാ കലക്ടർ പൊലീസിൽ പരാതി നൽകി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന കലക്ടറുടെ അവകാശവാദത്തെ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വിമർശിച്ച് രംഗത്തെത്തി.

അക്കൗണ്ടിലെ പോസ്റ്റുകളുടെ സമയം പരിശോധിച്ചാൽ ഔദ്യോഗിക പോസ്റ്റുകൾ അക്കൗണ്ടിൽ വന്ന സമയത്താണ് വിവാദ കമന്റും പോസ്റ്റ് ചെയ്‌തിരിക്കുന്നതെന്ന് വ്യക്തമാണ്. 13-ന് രാത്രി 7.34-നാണ് വിവാദമായ കമൻ്റ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. അതേസമയത്ത് തന്നെ വെള്ളക്കെട്ടിലായ ഒരു ഗ്രാമം കലക്ടർ സന്ദർശിക്കുന്ന പടവും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിന് മുമ്പ് വൈകുന്നേരം 5.59 നാണ് മറ്റൊരു പോസ്റ്റ് വന്നിരിക്കുന്നത്.

A 'pannan' collector in UP's Buddha Nagar insults the Leader of the Opposition in Lok Sabha.

Related Stories
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

Sep 18, 2024 08:08 PM

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത,: അഡ്വ.മാര്‍ട്ടിന്‍...

Read More >>
Top Stories